തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ അനിൽ അക്കര സിനിമാ താരം സുരേഷ് ഗോപിക്കെതിരെയും മാധ്യമ പ്രവർത്തകർ വഴി തടഞ്ഞതിന് സുരേഷ് ഗോപിയും കേസ് കൊടുത്തു. അനിൽ അക്കരെ നൽകിയ പരാതിയിൽ അന്വേഷണം. തൃശൂർ എസിപി അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. നാളെ രാവിലെ 11 മണിക്ക് തൃശൂർ പൊലീസ് മൊഴിയെടുക്കും.
ഓഗസ്റ്റ് 27നാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ച സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോൾ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളുകയും ആക്രോശിക്കുകയും ചെയ്തിരുന്നു.. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. - എൻ്റെ വഴി എന്റെ അവകാശമാണ് - എന്നൊക്കെ സിനിമ സ്റ്റൈലിൽ ഡയലോഗ് ഒക്കെ അടിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രകടനം. മുകേഷ് വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാൽ പ്രകോപിതനായി ഡയലോഗ് പറഞ്ഞ് പോകാനാണ് സുരേഷ് ഗോപി രാമനിലയത്തിൽ ശ്രമിച്ചതും.
വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നുമടക്കമുള്ള ചോദ്യങ്ങൾ തിരിച്ചു ചോദിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. പാർട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് . ഇതിന് പിന്നാലെയാണ് അനിൽ അക്കര പരാതിയുമായി രംഗത്തെത്തിയത്. സുരേഷ് ഗോപി തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തത് ബിഎൻഎസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ അനിൽ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിഞ്ഞ ചെയ്ത വ്യക്തി സർക്കാർ ഉടമസ്ഥതയിലുയുള്ള രാമനിലയത്തിൽവെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പ് ചുവടെ -:
കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബി എൻ എസ് അനുസരിച്ചും പോലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണ്.
മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിഞ്ഞ ചെയ്ത വ്യക്തി
സർക്കാർ ഉടമസ്ഥതയിലുയുള്ള
രാമനിലയത്തിൽവെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിഞലംഘനം
കൂടിയാണ്.ആയതിനാൽ പോലീസ് ആക്ട് അനുസരിച്ചും ബിഎൻഎസ് അനുസരിച്ചും കേസെടുക്കണം.
ഇതിനിടെയാണ് തൃശ്ശൂർ രാമനിലയത്തിൽ വച്ച് മാധ്യമപ്രവർത്തകർ തന്റെ വഴി തടസപ്പെടുത്തിയെന്ന് പരാതിപ്പെട്ട് സുരേഷ് ഗോപിയും. പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗൺമാനെ തടഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പരാതി സമർപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് സുരേഷ് ഗോപി പരാതി നൽകിയത്. ഇ- മെയിൽ വഴിയും ലെറ്റർ ഹെഡിലെഴുതിയും പരാതി സമർപ്പിച്ചിരുന്നു. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. തൃശ്ശൂർ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നൽകി. പരാതിയിൽ നാളെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമെടുക്കുക.
സുരേഷ് ഗോപി സത്യപ്രതിജ്ഞാ ലംഘനം
ഉൾപ്പെടെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്അനിൽ അക്കര പരാതി സമർപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിയ്ക്ക് തൃശൂർ സിറ്റി എസിപി ഓഫിസിൽ ഹാജരാകാൻ അനിൽ അക്കരയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്ന് പുറത്തുവന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്കുനേരെ സുരേഷ് ഗോപി തട്ടിക്കയറുകയും മാധ്യമപ്രവർത്തകന്റെ നെഞ്ചിൽ പിടിച്ച് തള്ളുകയുമായിരുന്നു.
Suresh Gopi filed a case against media workers and Anil Akare against Suresh Gopi.